സുൽത്താൻബത്തേരി: ബത്തേരി നഗരസഭ പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലുമായി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. എരിവും പുളിയും മെസ്, ബിസ്മി മെസ്, ദിസോട്ട് ഹോട്ടൽ, സ്റ്റിക്ക് ബൺ ബേക്കറി എന്നിവിടങ്ങളിൽ നിന്നാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച കേടായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്.
ശുചിത്വം പാലിക്കാത്തതും ന്യൂനതകൾ കണ്ടതുമായ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ശുചിത്വം പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ ടി.കെ.രമേശ് അറിയിച്ചു. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ പി.എസ്.സന്തോഷ്‌കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.എസ്.സവിത,പി.എസ്.സുധീർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ--ഹെൽത്ത്
ബത്തേരിയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് ആരോഗ്യവകുപ്പ് പിടിച്ചെടുത്ത ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ