വടകര: റോഡ് വികസനത്തിന് നാട്ടുകാരുടെ സഹകരണമാണ് അനിവാര്യമാണെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുൻ എം.എൽ.എ രാഷ്ട്രീയപ്രേരിതമായി അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. കട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് വികസനം അട്ടിമറിക്കുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എൽ.ഡി.എഫ് സർക്കാർ കൊണ്ടുവരുന്ന എല്ലാ വികസന പദ്ധതികൾക്കും എതിരു നിൽക്കുന്ന നിലപാടാണ് യു.ഡി.എഫിന്റേതും ബിജെപിയുടേതും.
കുറ്റ്യാടി ബൈപാസ്, വടകര - വില്യാപ്പള്ളി - ചേലക്കാട് റോഡുകളുടെ അലൈൻമെന്റ് സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വടകര മാഹി കനാലിന്റെ ഭാഗമായുള്ള മൂഴിക്കൽ ലോക്ക് കം ബ്രിഡ്‌ജിന്റെ പ്രവൃത്തി നല്ല പരോഗതിയിലാണ്.
വാർത്താസമ്മേളനത്തിൽ എൽ.ഡി.എഫ് നേതാക്കളായ കെ കെ ദിനേശൻ, കെ കെ നാരായണൻ, ടി പി ഗോപാലൻ, കെ എം ബാബു, വി പി ബാലൻ മാസ്റ്റർ, പി.പി മുകുന്ദൻ എന്നിവരും പങ്കെടുത്തു.