വടകര : മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും സ്ഥാനമില്ലാത്തേ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയിൽ ഫാസിസം നടപ്പാക്കാനുള്ള കുറുക്കുവഴിയാണെന്നു മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ഇത് അങ്ങേയറ്റം എതിർക്കപ്പെടേണ്ടതു തന്നെയാണ്.
കെ.എസ്.ടി.എ ജില്ലാസമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയ വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോയേഴ്സ് യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ഇ.കെ.നാരായണൻ, ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത്, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി.പി. രാജീവൻ, സംസ്ഥാന കമ്മറ്റി അംഗം സി.സതീശൻ , ബി,മധു , കെ.ഷീജ, കെ. നിഷ, പി.കെ.ജിതേഷ് , കെ.പി.രാജൻ എന്നിവർ സംസാരിച്ചു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. വി.വി.വിനോദ് സ്വാഗതവും എ.കെ. സൈക്ക് നന്ദിയും പറഞ്ഞു.