കോഴിക്കോട്: വഖഫ് ബോർഡ് നിയമന വിഷയത്തിൽ സംസ്ഥാനത്ത് മത സാമുദായിക ഭിന്നിപ്പ് സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല വിഷയത്തിലെന്ന പോലെ ചർച്ച് ബിൽ, ദേവസ്വം ബോർഡ് റിക്രൂട്ട്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലും സർക്കാർ ശ്രമിച്ചത് ഇങ്ങനെ ഭിന്നിപ്പുണ്ടാക്കാനാണ്. കമ്മ്യൂണിസ്റ്റ് അജണ്ടയാണ് ഇതിനു പിന്നിൽ.
കേരളത്തിൽ ഇതുവരെ ഒരു ഇടതുമുഖ്യമന്ത്രിയും സ്വീകരിക്കാത്ത നിലപാടാണ് പിണറായി വിജയന്റേത്. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നിയമം റദ്ദാക്കണം. നിയമം മരവിപ്പിക്കൽ പരിഹാരമല്ല.
വഖഫ് നിയമന വിഷയത്തിൽ സമസ്തയടക്കം സാമുദായിക സംഘടനകൾ സ്വീകരിക്കുന്നത് അവരുടെ നിലപാടാണ്. അവരുടെയും ആവശ്യം നിയമസഭയിൽ പാസ്സാക്കിയ നിയമം റദ്ദ് ചെയ്യുക എന്നതുതന്നെയാണ്. അല്ലാതെ മരവിപ്പിക്കലല്ല.
ഈ വിഷയത്തിൽ മുസ്‌ലീം ലീഗിന്റെ നിലപാടിനൊപ്പമാണ് കോൺഗ്രസും യു.ഡി.എഫുമെന്നും സിദ്ദീഖ് പറഞ്ഞു.