കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സംഘടിപ്പിക്കുന്ന ലോക മനുഷ്യാവകാശ ദിനാചരണം ഇന്ന് രാവിലെ 10.30 ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉദ്ഘാടനം ചെയ്യും.

മേരിക്കുന്ന് ജില്ലാ പൊലിസ് ട്രെയിനിംഗ് സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് അദ്ധ്യക്ഷത വഹിക്കും. കമ്മിഷൻ അംഗം വി. കെ. ബീനാകുമാരി മുഖ്യ പ്രഭാഷണം നടത്തും.

ജില്ലാ കളക്ടർ ഡോ. തേജ് ലോഹിത് റെഡ്ഡി, മനുഷ്യാവകാശ കമ്മിഷൻ ഡയരക്ടർ ജനറൽ ഒഫ് ഇൻവെസ്റ്റിഗേഷൻ ടോമിൻ ജെ. തച്ചങ്കരി,സിറ്റി പൊലീസ് കമ്മിഷണർ എ. വി. ജോർജ്ജ് എന്നിവർ സംസാരിക്കും..

ദേശീയ പുരസ്കാര ജേതാവും കാലിക്കറ്റ് സർവകലാശാല വിസിറ്റിംഗ് പ്രൊഫസറുമായ ഡോ. ആർസു പ്രഭാഷണം നടത്തും.

.