
കുറ്റ്യാടി: കല്ലാച്ചി ഹൈടെക് പബ്ലിക് സ്കൂൾ ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥി കുളങ്ങരത്തെ വി. സി റിഫാദിനെ വിദ്യാർത്ഥികൾ സംഘം ചേർന്നു ആക്രമിച്ചു പരുക്കേൽപ്പിച്ചതിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. ഏ. വി നാസറുദ്ദീൻ, പി. സി അന്ത്രു ഹാജി, ചാലിൽ സൂപ്പി ഹാജി, ഫൈസൽ തയ്യിൽ എന്നിവർ സംസാരിച്ചു. പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയും പ്രതിഷേധിച്ചു. മുരളി കുളങ്ങരത്ത്, രവി കോർമാംകണ്ടി, വടക്കൻപിലാവിൽ രാഘവൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.