​കോ​ഴി​ക്കോ​ട്: ജാ​പ്പ​നീ​സ് ജീ​വി​ത​ വൈ​വിദ്ധ്യത്തെ മനസിലാക്കാൻ കോഴിക്കോട് ബീ​ച്ചി​ൽ ഒരുക്കുന്ന സാം​സ്കാ​രി​ക സാ​യാ​ഹ്നം ഞായറാഴ്ച ​ വൈ​കി​ട്ട് 3ന് തു​റ​മു​ഖ, പു​രാ​വ​സ്തു മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജാ​പ്പ​നീ​സ് ഭാ​ഷാ​പ​ഠ​ന സാദ്ധ്യത​ക​ളെ​ക്കു​റി​ച്ചും ജ​പ്പാ​നി​ലെ തൊ​ഴി​ൽ സാദ്ധ്യത​ക​ളെ​ക്കു​റി​ച്ചും യു​വാ​ക്ക​ളി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നതെന്ന് സംഘാടകരായ ജാ​പ്പാ​നീ​സ് ലാം​ഗ്വേ​ജ് അ​ക്കാ​ഡ​മി​ ഡ​യ​റക്ട​ർ ഡോ. ​സു​ബി​ൻ വാ​ഴ​യി​ൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'ജ​പ്പാ​നി​ലെ പാ​ർ​ട്ട് ടൈം ​തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സ്കോ​ള​ർ​ഷി​പ്പു​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ എം.​എ​സ്.ജി കോ​ളേ​ജ് ലീ​ഗ് ഇ​ന്റർ​നാ​ഷ​ണ​ൽ ഡി​വി​ഷ​ൻ ജ​ന​റ​ൽ മാ​നേജ​ർ തെ​സ്സ​ഇ യ​മ​ന​ക ജ​പ്പാ​നി​ലെ മി​യാ​സാ​ക്കി​യി​ൽ​നി​ന്ന് സം​സാ​രി​ക്കും. 'ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം ജ​പ്പാ​നി​ൽ', 'ഇ​ന്ത്യ​ക്കാ​രു​ടെ ജ​പ്പാ​നി​ലെ അ​വ​സ​ര​ങ്ങ​ൾ' തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഈ ​മേ​ഖ​ല​യി​ൽ ജ​പ്പാ​നി​ൽ​നി​ന്നു​ള്ള ഉ​ന്ന​ത വ്യ​ക്തി​ക​ൾ സം​സാ​രി​ക്കും.‌