lockel
ബിവറേജ് ഔട്ട്ലെറ്റ് തോട്ടുങ്ങലിലേക്ക് മാറ്റിയതിനെതിരെ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ

രാമനാട്ടുകര: രാമനാട്ടുകര ഒൻപതാം മൈൽസിനു സമീപത്തെ ബിവറേജ് ഔട്ട്ലെറ്റ് ദേശീയപാതയ്ക്കടുത്ത് തോട്ടുങ്ങലിലേക്ക് മാറ്റി സ്ഥാപിച്ചതിനെതിരെ തോട്ടുങ്ങൽ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബഹുജനധർണ. പതിനെട്ടാം ഡിവിഷൻ കൗൺസിലർ സി.കെ ജുബൈരിയ ധർണാസമരം ഉദ്ഘാടനം ചെയ്തു. ലഹരി നിർമ്മാർജ്ജന കമ്മിറ്റി അംഗങ്ങളായ ബിച്ചിക്കോയ, അസ്‌മ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഉമ്മർ അഷറഫ്, മുൻ കൗൺസിലർ കെ.എം ബഷീർ. എം.അബൂബക്കർ എന്നിവർ നേതൃത്വം നൽകി.

കഴിഞ്ഞ ദിവസമാണ് ഇവിടെ മദ്യവില്പന ആരംഭിച്ചത്. ഔട്ട്ലെറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് ലാത്തി വീശി വിരട്ടിയോടിക്കുകയായിരുന്നു. പൊലീസിന്റെ ലാത്തിപ്രയോഗത്തിൽ പരിക്കേറ്റ നഗരസഭ കൗൺസിലർ അൻവർ സാദ്ദിഖ് പൂവഞ്ചേരി അടക്കം നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്.