news

കുറ്റ്യാടി: ഗുണമേന്മയുള്ള മാംസം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കർഷകർക്ക് പോത്തിൻ കുട്ടികളെ വളർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പോത്ത് കുട്ടി സംസ്ഥാന തല പരിപാലന പദ്ധതിയും കർഷക പരിശീലനവും തൊട്ടിൽപാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അവർ. മാംസ ഉദ്പാദനത്തിൽ കേരളം പുറകിലാണെന്നും ഇതിന് പരിഹാരമായാണ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇ.കെ.വിജയൻ എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ എ, ഡോ. രമാദേവി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി.കാവിലും പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ്ജ്, പി.സുരേന്ദ്രൻ, ഒ.പി ഷിജിൽ, കെ.സജിത്ത് ,അന്നമ്മ ജോർജ്ജ്, രമേശൻ മണലിൽ, രാജു തോട്ടും ചിറ, കെ.ടി മുസ്തഫ, ഡോ. അനിൽകുമാർ,എൻ.കെ.ലീല, ഗീത രാജൻ എന്നിവർ സംസാരിച്ചു.