lockel
കേരള ​ഫോക്‌ലോർ അക്കാദമിയുടെ യുവപ്രതിഭ പുരസ്‌കാരം സഫീദ മുഹമ്മദ്‌ ഷെറിൻ മന്ത്രി​ എം.വി.ഗോവിന്ദനിൽ നിന്ന് ഏറ്റുവാ​ങ്ങുന്നു ​

രാമനാട്ടുകര:​ മാപ്പിള കലയ്ക്കുള്ള കേരള ​ഫോക്‌ലോർ അക്കാദമിയുടെ യുവപ്രതിഭ പുരസ്‌കാരം സഫീദ മുഹമ്മദ്‌ ഷെറിൻ മന്ത്രി​ എം​.വി.ഗോവിന്ദനിൽ നിന്ന് ഏറ്റുവാ​ങ്ങി. രാമനാട്ടുകര ​ ഇസ്രാ സ്കൂൾ ഓഫ് ഡാൻസ് ഡയ​രക്ടറാണ് സഫീദ.

മാപ്പിള കലാ ഇൻസ്‌ട്രക്ടേഴ്‌സ് ​​ അസോസിയേഷ​ൻ ​ സുപ്രീം ​കൗ​ൺസിൽ അംഗം ആൾ കേരള ഡാൻസ് ടീച്ചേ​ഴ്​സ് ഓർഗനൈസേഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ സ്കൂളുകളിലും കോളേജുകളിലും മാപ്പിള കലാ പരിശീലകയായി എത്തുന്നുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ് ഇവർ.

പരേതനായ ​കെ.പി.​ അബ്ദുല്ലക്കുട്ടിയുടെയും സി.വി ഫാത്തിമയുടെയും മകളാണ് .​ ഭർത്താവ്: മുഹമ്മദ്‌ ഷെറിൻ. മക്കൾ: മുഹമ്മദ്‌ റാഷിദ്‌, മുഹമ്മദ്‌​ ​ഇസ്രാ​.