k-surendran

കോഴിക്കോട്: ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച ഇ​ന്ത്യ​യു​ടെ​ ​സം​യു​ക്ത​സേ​നാ​ ​മേ​ധാ​വി​ ​ബി​പി​ൻ​ ​റാ​വ​ത്തി​നെ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​അ​പ​മാ​നി​ച്ച​വ​ർ​ക്കെ​തി​രെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബിപിൻ റാവത്തിനെ അധിക്ഷേപിച്ച് സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റിട്ട ഗവ. പ്ലീഡർ രശ്‌മിത രാമചന്ദ്രനെതിരെ ഐ.ടി ആക്ടനുസരിച്ച് കേസടുക്കണം. സ​ർ​ക്കാ​രി​നും​ ​അ​ഭി​ഭാ​ഷ​ക​യു​ടെ​ ​നി​ല​പാ​ടാ​ണോ​യെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്ക​ണം.​ ​പ്ലീഡർ സ്ഥാനത്തു നിന്ന് രശ്‌മിതയെ എത്രയും വേഗം നീക്കണം. രാ​ജ്യം​ ​വ​ലി​യ​ ​ദു​ര​ന്തം​ ​നേ​രി​ട്ട​പ്പോ​ൾ​ ​ആ​ഹ്ലാ​ദി​ക്കു​ന്ന​വ​ർ​ ​രാ​ജ്യ​ത്തി​ന്റെ​ ​ശ​ത്രു​ക്ക​ളാ​ണ്.​

രാജ്യം മുഴുവൻ ദുഃഖിക്കുമ്പോൾ കേരളത്തിലെ ഇടതു ജിഹാദി സംഘങ്ങൾ അപകടം ആഘോഷമാക്കുകയായിരുന്നു. രാജ്യദ്രോഹശക്തികളെ പിന്തുണയ്ക്കുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേത്. ര‌ശ്‌മിതയുടെ പോസ്റ്റിനെതിരെ പല പൊലീസ് സ്റ്റേഷനുകളിലും പരാതി ലഭിച്ചിട്ടുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.