ali-akbar-


കോഴിക്കോട്: ചലച്ചിത്ര സംവിധായകൻ അലി അക്ബർ ഇസ്ലാം മതം ഉപേക്ഷിച്ച് രാമസിംഹനായി മാറുന്നു. താനും ഭാര്യയും ഹിന്ദു ധർമ്മാചരണത്തിന്റെ ഭാഗമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ ലൂസിയമ്മ ക്രിസ്തുമത വിശ്വാസിയായിരുന്നു.

അടുത്ത ദിവസം തന്നെ കോഴിക്കോട്ടെ ആര്യസമാജം ഓഫീസിൽ മതംമാറ്റത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കും. സംയുക്ത സൈനിക മേധാവിയുടെ ദാരുണാന്ത്യം പോലും സാമൂഹികമാദ്ധ്യമങ്ങളിലൂടെ അവഹേളിക്കപ്പെട്ട സാഹചര്യമാണ് പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ബി.ജെ.പി സംസ്ഥാന സമിതി അംഗമായിരുന്ന അലി നേതൃത്വവുമായി ഇടഞ്ഞ് ഭാരവാഹിത്വം രാജിവച്ചിരുന്നു. ഇപ്പോഴും പാർട്ടി അംഗമാണ്.