lockel

രാമനാട്ടുകര: ​ ​ജനവാസ കേന്ദ്രമായ തോട്ടുങ്ങൽ പ്രദേശത്തേക്ക് ബിവറേജ് ഔട്ട്ലെറ്റ് മാറ്റിയതിലും ഇതിനെതിരെ പ്രതിഷേധിച്ച കൗൺസിലറും യൂത്ത് ലീഗ് നേതാവായ അൻവർ സാദിഖ് ഉൾപ്പെടെയുള്ള യൂത്ത് ലീഗ് പ്രവർത്തകർക്കു നേരെ നടന്ന ​പൊലീസ് അക്രമത്തിലും പ്രതിഷേധിച്ച് മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു.

യു.ഡി.എഫ് ചെയർമാൻ കെ.സി.രാജൻ അ​ദ്ധ്യ​ക്ഷത വഹിച്ചു.ചെയർപേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്തു. കൺവീനർ കല്ലട മുഹമ്മദലി, കെ.കെ മുഹമ്മദ് കോയ, ടി.പി ശശിധരൻ, അയ്യപ്പൻ പൂന്തോട്ടത്തിൽ, കെ.ടി റസാഖ്, പാച്ചീരി സൈതലവി, വി.എം റസാഖ്, പി.കെ അസീസ്, എം സൈതലവി, ഉസ്മാൻ പാഞ്ചാള,മഹ്സൂം പുതുക്കുളങ്ങര, ശിവരാമൻ കോതേരി ​എന്നിവർ ​പ്രസംഗിച്ചു.

പ്രതിഷേധ പ്രകടനത്തിന് കൗൺസിലർമാരായ പി.കെ അബ്ദുൽ ലത്തീഫ്,കെ.എം യമുന, സഫ റഫീഖ്, പി.ടി നദീറ,കെ സലീം, പി.കെ.സജ്ന, പി ജസ്ന, ബിന്ദു അറമുഖൻ, സി.കെ ജുബൈരിയ്യ, മൈമൂന ഹാരിസ്, ഹനീഫ പാണ്ടികശാല, ആബിദ് വൈദ്യരങ്ങാടി, മൂസൽ മുഹമ്മദ് ഷഫീഖ്, പി രാജീവ്, ഉല്ലാസ് രാമനാട്ടുകര, പി മുജീബ് റഹ്മാൻ,പി.പി റാഷിദ് എന്നിവർ നേതൃത്വം നൽകി.