img20211210
മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ സ്‌കൂളിൽ പെൺകുട്ടികൾക്കായുള്ള സ്വയംപ്രതിരോധ പരിശീലന ക്ലാസ് നടന്നപ്പോൾ

മുക്കം: മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യുണിറ്റ് വോളന്റിയർമാർക്കായി കേരള പൊലീസിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾ സ്വായത്തമാക്കിയിരിക്കേണ്ട സ്വയംപ്രതിരോധ മുറകളിൽ പരിശീലനം നൽകി.

സ്വരക്ഷയ്ക്കായി പെൺകുട്ടികൾ നിർബന്ധമായി അറിഞ്ഞിരിക്കേണ്ട വിവിധ അഭ്യാസമുറകൾ എൻ.എസ്. എസ് വോളന്റിയർമാരിലൂടെ കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഘട്ടംഘട്ടമായി പരമാവധി പെൺകുട്ടികൾക്ക് സ്വയംപ്രതിരോധ പരിശീലനം ഉറപ്പാക്കാനാവുമെന്നാണ് പ്രതീക്ഷ.

കോഴിക്കോട് റൂറൽ ജില്ലാ പൊലീസിനു കീഴിലെ സെൽഫ് ഡിഫൻസ്‌ ടീമിൽ ഉൾപ്പെട്ട വി.വി. ഷീജ, വി.ബിന്ദു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സ്‌കൂൾ പ്രിൻസിപ്പൽ സന്തോഷ്‌ മൂത്തേടം ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.വി വീണ അദ്ധ്യക്ഷത വഹിച്ചു.