കോഴിക്കോട്:ബേപ്പൂരിൽ അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ട ബോട്ടും ഫൈബർ വള്ളങ്ങളും പിടികൂടി. മലമ്പുഴ ഫിഷറീസ് അസി.ഡയറക്ടർ അനിത കെ.ടി, ബേപ്പൂർ മറൈൻ എൻഫോഴ്‌സ്‌മെന്റ് വിങ്ങ് സബ് ഇൻസ്‌പെക്ടർ ഓഫ് ഗാർഡ് പി. അനീശൻ എ.കെ എന്നിവരുടെ നേതൃത്വത്തിൽ ബേപ്പൂർ ഭാഗത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് പിടികൂടിയത്.നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ബോട്ട് കസ്റ്റഡിയിലെടുത്തു. 4,800 കി.ഗ്രാം മിക്‌സഡ് കിളിമീനാണ് ബോട്ടിലുണ്ടായിരുന്നത്. സംഘത്തിൽ ഫിഷറീസ് ഗാർഡ് സുരേഷ് ആർ, സീ റെസ്‌ക്യു ഗാർഡുമാരായ താജുദ്ദീൻ, വിഘ്‌നേഷ് എന്നിവരുമുണ്ടായിരുന്നു.ഉദ്യോഗസ്ഥ സംഘം പയ്യോളി, വടകര ഭാഗങ്ങളിൽ നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ ആവിക്കൽ ബീച്ചിൽ കൃത്രിമ പാർ സൃഷ്ടിച്ചുകൊണ്ടുള്ള നിയമവിരുദ്ധ മത്സ്യബന്ധനത്തിന് പോവുകയായിരുന്ന മൂന്ന് ഫൈബർ വള്ളങ്ങൾ കസ്റ്റഡിയിലെടുത്തു.

അനധികൃതവുമായ മത്സ്യബന്ധന രീതികൾ ജില്ലയിൽ വർധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിൽ പട്രോളിംഗ് ശക്തമാക്കാന്‍ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ. രഞ്ജിനി നിർദ്ദേശിച്ചു. പട്രോളിംഗ് ടീമില്‍ ഫിഷറി ഗാര്‍ഡുമാരായ അനീഷ് എം.വി, രൂപേഷ് റസ്‌ക്യുഗാർഡ് വിഘ്‌നേഷ് എന്നിവരും ഉണ്ടായിരുന്നു.