 
കോഴിക്കോട് : മാനവികതയുടെ പാതയിലൂടെയുള്ള എഴുത്തായിരുന്നു യു.എ. ഖാദറിന്റേതെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കേരള സാഹിത്യ അക്കാഡമി യു.എ. ഖാദറിന്റെ ഒന്നാം ചരമവാർഷികത്തോട നുബന്ധിച്ച് കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച 'ഖാദർ പെരുമ' അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോടിന്റെ കുതിപ്പിലും കിതപ്പിലും യു.എ. ഖാദറിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. മേയർ ഡോ. ബീന ഫിലിപ്പ് യു.എ.ഖാദറിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് അദ്ധ്യക്ഷത വഹിച്ചു. ചിത്രരചന മത്സര വിജയികൾക്ക് എം.കെ. മുനീർ എം.എൽ.എ സമ്മാനം നൽകി. സെമിനാറും ഡോക്യുമെന്ററി പ്രകാശനവും നടന്നു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, പുരുഷൻ കടലുണ്ടി, ജമാൽ കൊച്ചങ്ങാടി, വി.കെ. അബ്ദുൾ മജീദ്സ യു.എ. കുഞ്ഞമ്മദ്, കെ. സലാം,വി.ആർ.സുധീഷ് , യു.കെ.കുമാരൻ, അശോകൻ ചരുവിൽ, എൻ.എം.സണ്ണി, പി.കെ.പോക്കർ, ഇ.പി.രാജഗോപാലൻ, സോമൻ കടലൂർ, വി. റീജ, സജയ് കെ.വി, ജ്യോതിഷ്, സുബൈർ , എൻ.ഇ. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
യു.എ. ഖാദറിന്റെ പുസ്തകങ്ങളും ലഭിച്ച പുരസ്കാരങ്ങളും പ്രദർശിപ്പിച്ചു. ഇന്ന് പുസ്തക പ്രകാശനവും സെമിനാറുകളും നടക്കും. സമാപന സമ്മേളനം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ടി.പത്മനാഭൻ മുഖ്യാതിഥിയാകും.