
ചേമഞ്ചേരി :കേരള കർഷകസംഘം കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൂക്കാട് എഫ്.എഫ് ഹാളിൽ നടത്തിയ കാർഷിക ശില്പശാല ജൈവകർഷകൻ എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു, മിൽമ ഡയറക്ടർ ശ്രീനിവാസൻ ,ജില്ലാ ആസുത്രണ സമിതി അംഗം എ.സുധാകരൻ, പേരാമ്പ്ര കൊക്കനട്ട് പ്രൊഡ്യുസേഴ്സ് കമ്പനി ചെയർമാൻ ഇ.എസ് ജയിംസ് പ്രവാസി സംഘം പ്രസിഡന്റ് എം.സുരേന്ദ്രൻ, എം.എ ഷാജി എന്നിവർ സംസാരിച്ചു മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലൻനായർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സതി കിഴക്കയിൽ, ഷീബ മലയിൽ, എ.എം സുഗതൻ, നിർമ്മല, മുൻ ജില്ലാ പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണൻ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു ഫോക്ക് ലോർകലാകാരൻ മുരളീധരൻ ചേമഞ്ചേരി ഗാനാലാപനം നടത്തി.ഈ അനിൽകുമാർ സ്വാഗതവും ടി.വി ഗിരിജ നന്ദി പ്രകടനവും നടത്തി