കൽപ്പറ്റ: 14,15,16 തീയ്യതീകളിൽ വൈത്തിരി

എം വേലായുധൻ നഗറിൽ (വൈഎംസിഎ ഹാൾ) നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 11286 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 125 പ്രതിനിധികളും 26 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും.
എ.വിജയരാഘവൻ, എം.വി.ഗോവിന്ദൻ, എളമരം കരീം, ഇ.പി.ജയരാജൻ, കെ.രാധാകൃഷ്ണൻ, പി.കെ.ശ്രീമതി, ടി.പി.രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
ജില്ലയിൽ 8 ഏരിയാ കമ്മിറ്റികളും 60 ലോക്കൽ കമ്മിറ്റികളും 784 ബ്രാഞ്ചുകളുമാണ് ഉള്ളത്. 8684 അനുഭാവി ഗ്രൂപ്പ് അംഗങ്ങളുമുണ്ട്.

15 ന് വൈകീട്ട് 5 മണിക്ക് വൈത്തിരിയിൽ സംസ്‌കാരിക സമ്മേളനം മുരുകൻ കാട്ടക്കട ഉദ്ഘാടനം ചെയ്യും. കെ.ഇ.എൻ. കുഞ്ഞമ്മത് മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് കലാസന്ധ്യയും അരങ്ങേറും.
വയനാട് പാക്കേജ്, വന്യമൃഗ ശല്യം, ആദിവാസി ജനവിഭാഗങ്ങളുടെ ഉന്നമനം, തോട്ടം മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളും, റെയിൽ, ബദൽ റോഡ് വിഷയങ്ങളിൽ സമ്മേളനം ചർച്ച ചെയ്യുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു..
16 ന് വൈത്തിരിയിൽ പ്രകടനവും പൊതയോഗവും നടക്കും.
പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, സംസ്ഥാന കമ്മിറ്റി അംഗം സി.കെ.ശശീന്ദ്രൻ, സംഘാടക സമിതി ചെയർമാൻ കെ.റഫീഖ്, കൺവീനർ സി.എച്ച്.മമ്മി, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.ഉഷാകുമാരി, എം.സെയ്ത്, ഏരിയ സെക്രട്ടറി സി.യൂസഫ് എന്നിവർ പങ്കെടുത്തു.