മേപ്പാടി: ആസ്റ്റർ വയനാടിലെ ഉദര കരൾ രോഗ വിഭാഗത്തിൽ സർക്കാർ ഇൻഷുറൻസ് പദ്ധതിയിൽ ചികിത്സകൾ സൗജന്യമായിരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വയനാട് ജില്ലയിലും അനുബന്ധപ്രദേശങ്ങളിലും ഉദര കരൾ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് ചികിത്സകൾ ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ സൗജന്യമായി ലഭ്യമാക്കും. എൻഡോസ്‌കോപ്പി, കോളനോസ്‌കോപ്പി പരിശോധനകളും ഉദര ഭാഗങ്ങളിൽനിന്നുള്ള അമിത രക്തസ്രാവം, സ്ഥായിയായ കരൾ രോഗങ്ങൾ, പാൻക്രിയാസ് രോഗങ്ങൾ, ലിവർ സിറോസിസ്, കുടലിനെ ബാധിക്കുന്ന ക്യാൻസറുകൾ, പൈൽസ് തുടങ്ങിയവയ്ക്ക് ഉദര കരൾ രോഗ വിഭാഗം സേവനങ്ങൾ വിപുലീകരിച്ചിട്ടുണ്ട്. ഇൻഷുറൻസ് സംബന്ധമായ വിവരങ്ങൾക്ക് 8111881178 നമ്പറിലും ഡോക്ടറുടെ ബുക്കിങ്ങിന് 04936 287000 നമ്പറിലും വിളിക്കാം.