 
കുറ്റ്യാടി : കക്കട്ടിൽ നടക്കുന്ന സി.പി.എം കുന്നുമ്മൽ ഏരിയാ സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ സെക്രട്ടറി പി.മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വർഗീയതയെ തടയാൻ സി.പി.എമ്മിന് മാത്രമേ കഴിയുകയുള്ളുവെന്നും മുസ്ലിം ലീഗ് കേരളത്തിൽ താലിബാനിസം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും പി.മോഹനൻ പറഞ്ഞു. കക്കട്ട് എം. കേളപ്പൻ നഗറിൽ കുന്നുമ്മൽ കണാരൻ പതാക ഉയർത്തി. കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ.കെ.സുരേഷ്, കെ.കെ.ദിനേശൻ, എ.എം.റഷീദ്, പി.ജി.ജോർജ് എന്നിവർ പ്രസംഗിച്ചു. ഇന്നലെ രാവിലെ അമ്പലകുളങ്ങരയിലെ കെ .പി .രവീന്ദ്രൻ രക്ഷസാക്ഷി മണ്ഡപത്തിൽ നിന്ന് പി.നാണുവിന്റെ നേതൃത്വത്തിലാണ് പതാക സമ്മേളന നഗരിയിൽ എത്തിച്ചത്. ഇന്ന് ഉച്ചയോടെ നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി പി.രാജീവ് ഓൺ ലൈൻ വഴി പ്രസംഗിക്കും.