ഫറോക്ക്: ബേപ്പൂരിൽ ഫിഷറീസ് ഓഫീസ് കോംപ്ലക്സ് നിർമ്മാണത്തിന് 220 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. നിലവിലെ കെട്ടിടം കാലപ്പഴക്കം കാരണം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. പുതിയതായി നിർമ്മിക്കുന്ന ഓഫീസ് കോംപ്ലക്സിൽ ഫിഷറീസ് സ്റ്റേഷൻ,ഫിഷറീസ് എ.ഡി ഓഫീസ്, മത്സ്യഫെഡ് ,മത്സ്യഭവൻ, മറൈൻ എൻഫോഴ്സ്മെന്റ്, റെസ്‌ക്യു, ഗാർഡ് എന്നി ഓഫീസുകൾ പ്രവർത്തിക്കുന്നതിന് സൗകര്യമൊരുക്കും. പ്രവൃത്തികൾ എത്രയും വേഗം ആരംഭിക്കുവാൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. ഹാർബർ എൻജിനീയറിംഗ് വകുപ്പിനാണ് നിർമ്മാണ ചുമതല.