കോഴിക്കോട്: അഞ്ചുവയസുള്ള ബാലികയെ വീട്ടിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോഴിക്കോട് പോക്സോ കോടതി.
ചെറുവണ്ണൂർ കാരയിൽ നട റോഡിൽ കോവിൽ പാറയ്ക്കൽ ഇബ്രാഹിമിനാണ് പോക്സോ ആക്ട് 910 പ്രകാരം അഞ്ച് വർഷം കഠിന തടവും പിഴയും വിധിച്ചത്. പോക്സോ കോടതി ജഡ്ജി സി. ആർ ദിനേശ് ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. 2017 മാർച്ച് 25 നാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ ആരുമില്ലാത്ത തക്കംനോക്കി ബാലികയെ പാൽ തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. മേപ്പയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പയ്യോളി പൊലീസ് സബ് ഇൻസ്പെക്ടർ ദിനേശ് കോറോത്താണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.