
കോടഞ്ചേരി: കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ നേൃത്വത്തിൽ കോടഞ്ചേരിയിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ കോടഞ്ചേരി ടൗണിൽ പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു.റോഡ് പണി എത്രയും വേഗം പൂർത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സർക്കാറിനോട് യോഗം ആവശ്യപ്പെട്ടു.കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രം റെക്ടർ ഫാ. തോമസ് നാഗപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.സാമൂഹ്യ പ്രവർത്തകനും റിട്ട. ഡി. ഡി. ഇ, സി.സി. ജേക്കബ് വിഷയത്തെ അധികരിച്ച് സംസാരിച്ചു, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി.വ്യാപാര വ്യവസായി ഏകോപന സമിതിയെ പ്രതിനിധീകരിച്ച് സി. ജെ. ടെന്നീസൺ, കോടഞ്ചേരി ഇടവകയെ പ്രതിനിധീകരിച്ച് സിബി പുളിമൂട്ടിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് സെക്രട്ടറി ജോൺ പി.വി, കേരള കാത്തലിക് യൂത്ത് മൂവ്മെൻ്റ് കോടഞ്ചേരി യൂണിറ്റ് സെക്രട്ടറി ജോർജ് അമ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.