rahim
കേ​ര​ള​ ​എ​ൻ.​ജി.​ഒ​ ​യൂ​ണി​യ​ൻ​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​എ​ൻ.​ജി.​ഒ​ ​യൂ​ണി​യ​ൻ​ ​ഹാ​ളി​ൽ​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​അ​ഖി​ലേ​ന്ത്യാ​ ​പ്ര​സി​ഡ​ന്റ്എ.​എ.​റ​ഹീം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കോഴിക്കോട്: രാജ്യത്തെ പൊതുമേഖലാ സങ്കല്പം തന്നെ പൊളിച്ചെഴുതുന്ന നയമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം പറഞ്ഞു.

വിവിധ തൊഴിൽ മേഖലകൾ തകർച്ചയുടെ വക്കിലാണ്. സർക്കാർ ജീവനക്കാർ പോലും വലിയ ഭീഷണി നേരിടുകയാണ്.

കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് പല സംസ്ഥാനങ്ങളിലും ജനങ്ങൾ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഭരണഘടന സുരക്ഷിതമായിരിക്കുന്നിടത്തോളം കാലം മാത്രമെ ജനത്തിന് സുരക്ഷിതത്വമുണ്ടാവൂ എന്നു ഓർക്കേണ്ടതുണ്ട്.

ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി.പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ.പ്രേംകുമാർ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് വി.പി.രാജീവൻ, കേന്ദ്ര കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ആർ.ജൈനേന്ദ്രകുമാർ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഹംസ കണ്ണാട്ടിൽ (പ്രസിഡന്റ് ), സിന്ധു രാജൻ, എം.ദൈത്യേന്ദ്രകുമാർ (വൈസ് പ്രസിഡന്റ് ), കെ.പി.രാജേഷ് (സെക്രട്ടറി), പി.സി.ഷജീഷ് കുമാർ, അനൂപ് തോമസ് (ജോയിന്റ് സെക്രട്ടറിമാർ), എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.