 
ബാലുശ്ശേരി: പൊട്ടിപൊളിഞ്ഞ എകരൂ ൽ - വീര്യ മ്പ്രം റോഡിലെ കുഴികളെല്ലാം ടാറിംഗ് നടത്തി.ഏറെക്കാലമായിപള്ളിയോത്ത് സ്കൂൾ മുതൽ ഇയ്യാട് ഈർച്ച മിൽ, സി.സി.യു.പി.സ്കൂൾ , മുരിക്കണം കുന്ന് വരെ ഏറെ ഭാഗവും പൊട്ടിപൊളിഞ്ഞു കിടക്കുന്ന അവസ്ഥയായിരുന്നു. റോഡിന്റെ ദുരാവസ്ഥയെക്കുറിച്ച് കേരള കൗമുദി വാർത്ത നൽകിയിരുന്നു.പള്ളിയോത്ത് സ്കൂൾ മുതൽ മുരിക്കണം കുന്ന് വരെ 2 കി.മി. 600 മീറ്ററാണ് കുഴികളടച്ച് ടാറിംഗ് ചെയ്ത് അറ്റകുറ്റ പണികൾ നടത്തിയത്.വർഷങ്ങളായി നാട്ടുകാരും വാഹന ഉടമകളും ചേർന്ന് റോഡിലെ കുഴികളടയ്ക്കാൻ ക്വാറി വേസ്റ്റ് ഇറക്കുകയായിരുന്നു പതിവ്. മഴ പെയ്യുന്നതോടെ ഇതിലെ പാറപ്പൊടികളെല്ലാം ഒലിച്ച് പോയി കരിങ്കൽ ചീളുകൾ മാത്രമായി നടക്കൻ പോലും കഴിയാത്ത അവസ്ഥയായി.റോഡ് തകർന്നതോടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പല ബസുകളും സർവ്വീസ് വെട്ടിക്കുറയ്ക്കുകയും സർവീസുകൾ മുടക്കുകയും ചെയ്തിരുന്നു.ഇത് യാത്രാ ദുരിതം ഇരട്ടിയാക്കി. റോഡിലെ കുഴികളെല്ലാം അടച്ചതോടെ ഇനി ബസുകളെല്ലാം സർവീസുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.