 
കുന്ദമംഗലം: ശ്രീനാരായണ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ എസ്.എൻ.ഇ.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ 2016-2020 ബാച്ചിന്റെ ബിരുദ ദാനം നടത്തി. കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ബിരുദദാനചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ എസ്.എൻ.ഇ.എസ് വൈസ് പ്രസിഡന്റ് പി.സുന്ദർദാസ് നിർവഹിച്ചു.വിദ്യാർത്ഥി പ്രതിനിധി രാഖി പി മറുപടി പ്രസംഗം നടത്തി. കെ.സജീവ്സുന്ദർ, ഡോ. ഷൈനി.സി.എം, പിഎം.ഉഷ എന്നിവർ പ്രസംഗിച്ചു.