bicha

കോഴിക്കോട്: വിഖ്യാത സംഗീത സംവിധായകനായിരുന്ന എം.എസ്.ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് (83) അന്തരിച്ചു. കൊണ്ടോട്ടിയിൽ മകളുടെ വീട്ടിലായിരുന്നു അന്ത്യം.

കോഴിക്കോട് കുണ്ടുങ്ങൽ മൊയ്തീൻ - ബിച്ചാമിനി ദമ്പതികളുടെ മകളാണ്. 1956-ലായിരുന്നു ബാബുരാജുമായുള്ള വിവാഹം. അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലങ്ങോളം ബിച്ച താങ്ങായി ഒപ്പം നിന്നു. മക്കൾ: സാബിറ, ദീദാർ, ഗുൽനാർ, അബ്ദുൾ ജബ്ബാർ, ഷംഷാദ്, രോഷ്‌ന, സുൽഫിക്കർ, ഫർഹാദ്, ഷംന. മരുമക്കൾ: പി.പി ഇബ്രാഹിം (കൊണ്ടോട്ടി), ഹൈദർഅലി (തിരുച്ചിറപ്പള്ളി), മാമുക്കോയ, റുക്‌സ (കോഴിക്കോട്), അബ്ദു (കോഴിക്കോട്), സായിറ, അസീസ്, നിഷ്, സുൽഫിക്കർ.

സംസ്‌കാരം ഇന്ന് രാവിലെ 9.30ന് മാത്തോട്ടം പള്ളി ഖബർസ്ഥാനിൽ.