medicalcollege
പുറത്താക്കപ്പെട്ടവർ ...പി.ജി ഡോക്ടർമാരും ഹൗസ് സർജൻമാരും പണിമുടക്കിയതോടെ ചികിത്സ കിട്ടാതെ പുറത്ത് കാത്തിരിക്കുന്ന അമ്മയും കുഞ്ഞും. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ദൃശ്യം

പി.ജി ഡോക്ടർമാരുടെ സമരം 12 ാം ദിവസത്തിലേക്ക്

കോ​ഴി​ക്കോ​ട്:​ ​'​'​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഡോ​ക്ട​റെ​ ​കാ​ണാ​ൻ​ ​ക​ഴി​യാ​തെ​ ​തി​രി​ച്ചു​ ​പോ​യ​താ​ണ്.​ ​അ​തി​രാ​വി​ലെ​ ​എ​ത്തി​യി​ട്ടും​ ​ഈ​ ​സ​മ​യം​ ​വ​രെ​ ​ഡോ​ക്ട​റെ​ ​കാ​ണി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​വെ​യി​ല് ​കൊ​ണ്ട് ​നി​ന്ന​തി​നാ​ൽ​ ​ത​ല​ ​ക​റ​ങ്ങു​ക​യാ​ണ് ​'​'​-​ ​ഇ​ന്ന​ലെ​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ത്തി​യ​ ​അ​ടി​വാ​രം​ ​സ്വ​ദേ​ശി​ ​രാ​ധ​യു​ടെ​ ​വാ​ക്കു​ക​ളാ​ണി​ത്.​ ​ഇ​വ​രു​ടെ​ ​മാ​ത്ര​മ​ല്ല​ ​ക​ഴി​ഞ്ഞ​ ​ര​ണ്ടാ​ഴ്ച​യാ​യി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ത്തു​ന്ന​ ​പ​ല​ ​രോ​ഗി​ക​ൾ​ക്കും​ ​പ​റ​യാ​നു​ള​ള​ത് ​സ​മാ​ന​ ​അ​നു​ഭ​വം.

വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ​പി.​ജി​ ​ഡോ​ക്ട​ർ​മാ​ർ​ ​തു​ട​രു​ന്ന​ ​അ​നി​ശ്ചി​ത​കാ​ല​ ​സ​മ​ര​ത്തി​ന് ​പി​റ​കെ​ ​ഹൗ​സ് ​സ​ർ​ജ​ൻ​മാ​രും​ ​പ​ണി​മു​ട​ക്കി​യ​തോ​ടെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​ഇ​ന്ന​ലെ​ ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​സ്തം​ഭി​ച്ചു.​ ​പി.​ജി​ ​ഡോ​ക്ട​ർ​‌​മാ​ർ​ ​സ​മ​രം​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​ത​ന്നെ​ ​ആ​ശു​പ​ത്രി​യു​ടെ​ ​താ​ളം​ ​തെ​റ്റി​യി​രു​ന്നു.​ ​കൂ​ട്ട​ത്തി​ൽ​ ​ഹൗ​സ് ​സ​ർ​ജ​ൻ​മാ​രും​ ​പ​ണി​മു​ട​ക്കി​യ​തോ​ടെ​ ​പ്ര​തി​സ​ന്ധി​ ​കൂ​ടു​ത​ൽ​ ​രൂ​ക്ഷ​മാ​യി.
അ​ത്യാ​ഹി​ത​ ​വി​ഭാ​ഗം,​ ​ഐ.​സി.​യു,​ ​ഒ.​പി,​ ​വാ​ർ​ഡു​ക​ൾ​ ​എ​ന്നി​വ​യെ​ ​സ​മ​രം​ ​സാ​ര​മാ​യി​ ​ബാ​ധി​ച്ചു.​ ​പ​ല​ ​ഒ.​പി​ക​ളി​ലും​ ​ഒ​ന്നും​ ​ര​ണ്ടും​ ​ഡോ​ക്ട​ർ​മാ​ർ​ ​മാ​ത്ര​മാ​യ​തി​നാ​ൽ​ ​രോ​ഗി​ക​ൾ​ക്ക് ​മ​ണി​ക്കൂ​റു​ക​ൾ​ ​കാ​ത്തി​രി​ക്കേ​ണ്ടി​ ​വ​ന്നു.​ ​മ​ണി​ക്കൂ​റു​ക​ൾ​ ​കാ​ത്തി​രു​ന്നി​ട്ടും​ ​ഡോ​ക്ട​റെ​ ​കാ​ണാ​തെ​ ​മ​ട​ങ്ങേ​ണ്ടി​ ​വ​ന്ന​വ​രു​മു​ണ്ട്.​ ​സ​മ​ര​മ​റി​യാ​തെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ ​കു​ടു​ങ്ങി​യ​വ​രു​മു​ണ്ട്.​ ​മെ​ഡി​സി​ൻ​ ​ഒ.​പി​യി​ലാ​ണ് ​കൂ​ടു​ത​ൽ​ ​തി​ര​ക്ക് ​അ​നു​ഭ​വ​പ്പെ​ട്ട​ത്.
തീ​യ​തി​ ​നി​ശ്ച​യി​ച്ച​ ​പ​ല​ ​ഓ​പ്പ​റേ​ഷ​നു​ക​ളും​ ​ഇ​ന്ന​ലേ​യും​ ​മു​ട​ങ്ങി.​ ​അ​ടി​യ​ന്ത​ര​ ​ഓ​പ്പ​റേ​ഷ​നു​ക​ൾ​ ​മാ​ത്ര​മാ​ണ് ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ത്.​ ​കി​ട​ത്തി​ ​ചി​കി​ത്സ​ ​ആ​വ​ശ്യ​മു​ള​ള​ ​ഒ.​പി​ ​രോ​ഗി​ക​ളെ​ ​അ​ഡ്മി​റ്റ് ​ചെ​യ്യാ​തെ​ ​പ​റ​ഞ്ഞു​വി​ടു​ക​യാ​ണ്.​ ​വാ​ർ​ഡു​ക​ളി​ൽ​ ​ക​ഴി​യു​ന്ന​ ​ഗു​രു​ത​ര​ ​രോ​ഗി​ക​ള​ല്ലാ​ത്ത​വ​രെ​ ​ഡോ​ക്ട​ർ​മാ​ർ​ ​ഡി​സ്ചാ​ർ​ജ് ​ന​ൽ​കി​ ​പ​റ​ഞ്ഞു​വി​ടു​ന്ന​ ​സ്ഥി​തി​യു​മു​ണ്ട്.​ ​
ലാ​ബു​ക​ളി​ൽ​ ​ജീ​വ​ന​ക്കാ​ർ​ ​കു​റ​ഞ്ഞ​തോ​ടെ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ഭീ​മ​മാ​യ​ ​തു​ക​ ​ന​ൽ​കി​ ​സ്വ​കാ​ര്യ​ ​ലാ​ബു​ക​ളെ​ ​ആ​ശ്ര​യി​ക്കേ​ണ്ട​ ​സ്ഥി​തി​യു​മു​ണ്ട്.​ ​ഹൗ​സ് ​സ​ർ​ജ​ൻ​മാ​രു​ടെ​ ​സ​മ​രം​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ബാ​ധി​ച്ച​ത് ​വാ​ർ​ഡു​ക​ളെ​യാ​ണ്.​ ​പി.​ജി​ ​ഡോ​ക്ട​ർ​മാ​രേ​ക്കാ​ൾ​ ​വാ​ർ​ഡു​ക​ളി​ൽ​ ​ചി​കി​ത്സ​ ​ഏ​കോ​പി​പ്പി​ച്ചി​രു​ന്ന​ത് ​ഇ​വ​രാ​യി​രു​ന്നു.​ ​അ​തെ​സ​മ​യം​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​അ​റി​ഞ്ഞ​തോ​ടെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​രോ​ഗി​ക​ൾ​ ​എ​ത്തു​ന്ന​ത് ​കു​റ​ഞ്ഞു.​ ​
പ​ല​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നാ​യി​ ​ദി​നം​പ്ര​തി​ ​മൂ​വാ​യി​ര​ത്തി​ല​ധി​കം​ ​രോ​ഗി​ക​ൾ​ ​വ​ന്നി​രു​ന്ന​ ​ആ​ശു​പ​ത്രി​യി​ൽ​ ​ഇ​ന്ന​ലെ​ ​എ​ത്തി​യ​ത് 1000ത്തി​ൽ​ ​താ​ഴെ​ ​മാ​ത്രം. അതിനിടെ നോൺ അക്കാഡമിക്ക് ജൂനിയർ റസിഡൻസ് ഡോക്ടർമാരുടെ ഇന്റർവ്യൂ ഇന്നലെ നടന്നു.

'' ഡോക്ടർമാരുടെ സമരം അറിയില്ലായിരുന്നു. രാവിലെ എത്തിയിട്ടും ഡോക്ടറെ കാണിക്കാൻ കഴിഞ്ഞില്ല. അഡ്മിറ്റ് ആകുമെന്ന് പ്രതീക്ഷിച്ച് സാധനങ്ങളെല്ലാമായാണ് എത്തിയത്. ''- നഫീസ, താമരശ്ശേരി സ്വദേശി

.  സൂചനാ പണിമുടക്കുമായി ഹൗസ് സർജൻമാർ

ജോലി ഭാരം കുറയ്ക്കണമെന്നും നേരത്തെ ഉണ്ടായിരുന്ന നാല് ശതമാനം സ്റ്റൈപ്പന്റ് വർദ്ധന പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഹൗസ് സർജൻമാർ സൂചനാ പണിമുടക്ക് നടത്തി. രാവിലെ എട്ടുമുതൽ അത്യാഹിതം, കൊവിഡ് എന്നിവ ഒഴികെ മറ്റെല്ലാ വിഭാഗവും ബഹിഷ്‌ക്കരിച്ചു. ഇന്ന് രാവിലെ 8 മണി വരെയാണ് സൂചനാ പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി പി.ജി ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി. ഹൗസ് സർജൻസ് അസോസിയേഷൻ ഭാരവാഹികളായ ഡോ. രാഷിബ്, ഡോ.നവീൻ, ഡോ.കാവ്യ, പി.ജി അസോസിയേഷൻ പ്രതിനിധി ഡോ.അഞ്ജന, കോളേജ് യൂണിയൻ ഭാരവാഹി ഫായിസ മൂസ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് അസോസിയേഷൻ അറിയിച്ചു.