കോഴിക്കോട്; വൃക്കരോഗികളായ സഹോദരങ്ങൾ ചികിത്സാ സഹായം തേടുന്നു. കൊയിലാണ്ടി നന്തി അകവയൽകുനി വീട്ടിൽ അസൈനാർ സഫയി ദമ്പതികളു മക്കളായ അഫ്നാസ് (27) അസ്നാസ് (23) എന്നിവരാണ് ഇരു വൃക്കകളും തകരാറിലായി ചികിത്സാ ചെലവ് താങ്ങാനാവാതെ ദുരിതമനുഭവിക്കുന്നത്. അഫ്നാസ് ആറ് വർഷവും അസ്നാസ് മൂന്നുവർഷവുമായി ഡയാലിസിസ് നടത്തുകയാണ്. പാരമ്പര്യമായി പകരുന്ന അൽപോർട്ട് സിൻഡ്രോം ബാധിച്ച ഇവരുടെ ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് പോംവഴിയെന്നാണ് ഡോക്ടർമാർ പറയുന്നത്.
ചികിത്സയ്ക്കാവശ്യമായ ഭീമമായ തുക കണ്ടെത്താൻ പാടു പെടുന്നതിനാൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. കേരള ഗ്രാമീൺ ബാങ്ക് നന്തി ബസാർ ശാഖയിൽ ചികിത്സാ സഹായ കമ്മിറ്റി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 40187101060665,ഐ.എഫ്.സി കോഡ് KLG 0040187
ഗൂഗിൾ പേ9048175453. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ എം.നാരായണൺ, കെ.വി അബ്ദുൽ ഗഫൂർ,ഷീജ പട്ടേരി. എം. അശോകൻ എന്നിവർ പങ്കെടുത്തു.