കോഴിക്കോട്: ഭാരതം ഗുരുത്വത്തിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നതെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ പറഞ്ഞു.
' ദിവ്യകാശി ഭവ്യകാശി ' ചടങ്ങുകളുടെ ഭാഗമായി ജില്ലാതല ബിഗ് സ്‌ക്രീൻ പ്രദർശനവും ആദ്ധ്യാത്മിക സദസും തളി ക്ഷേത്ര പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരാണിക ഭാരതത്തിന്റെ സംഭാവനയായ യോഗ ലോകം സ്വീകരിച്ചതും അയോദ്ധ്യ, കേദാർനാഥ് പദ്ധതികളും മറ്റും ഭാരതത്തിന്റെ മനോഹരമായ ഉയർത്തെഴുനേല്പാണ് സൂചിപ്പിക്കുന്നതെന്നും സ്വാമിജി പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവൻ അദ്ധ്യക്ഷത വഹിച്ചു. തളി മഹാദേവക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസർ സി.മനോജ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി പ്രകാശ് ബാബു, സംസ്ഥാന സമിതി അംഗം വി.പി.ശ്രീപത്മനാഭൻ, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, കൗൺസിലർ അനുരാധ തായാട്ട്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.റെനീഷ്, ഹിന്ദു ഐക്യവേദി പ്രതിനിധി കെ.ഷൈബു, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണൻ, പി.കെ.അജിത്കുമാർ, കെ.കെ.ദീപക്, ടി.പി.നവജ്യോത്, കെ.പി.ശിവദാസൻ എന്നിവർ സംസാരിച്ചു.