മാനന്തവാടി: കുറുക്കൻമൂലയിലെ കടുവ പ്രശ്നം കോടതിയുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ചീഫ് ജസ്റ്റീസ് ജയശങ്കർ നമ്പ്യാർ ഗൂഗിൾ യോഗം വിളിച്ച് ചേർത്തു. ഇന്നലെ ഉച്ചയ്ക്ക് മാനന്തവാടി നഗരസഭ ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ജസ്റ്റിസുമായി ഗൂഗിൾ മീറ്റിംഗിലൂടെ പ്രദേശത്ത് നിരന്തരം ഉണ്ടാകുന്ന കടുവശല്യത്തെകുറിച്ച് ബോധ്യപ്പെടുത്തി. 15 ദിവസമായി തുടരുന്ന കടുവ ശല്യത്തിന് പരിഹാരം കാണണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. യോഗത്തിൽ സി.സി.എഫ്, സബ്ബ് കളക്ടർ ആർ.ശ്രീലക്ഷ്മി, സി.സി.എഫ്, ഡി.എഫ്.ഒ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഗൂഗിൾ മീറ്റിംഗിൽ പങ്കെടുത്തു.