കൽപ്പറ്റ: പാർട്ടിക്കും പാർട്ടിക്കാർക്കും വേണ്ടി മാത്രമുളള ഭരണമാണ് കേരളത്തിൽ ഇന്ന് നടക്കുന്നതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഗവർണർക്ക് പോലും അത് പറയേണ്ടി വന്നു. കൊലക്കേസുകളിൽ പോലും സർക്കാർ കക്ഷി ചേരുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പി.കെ.ഗോപാലൻ അനുസ്മരണ സമ്മേളനവും, ജില്ലാ പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആർക്കെങ്കിലും പരിക്ക് പറ്റിയാൽ സർക്കാർ പൂർണ ചെലവ് വഹിക്കണം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാപ്രസിഡന്റ് പി.പി.ആലി അദ്ധ്യക്ഷനായിരുന്നു. മുൻമന്ത്രി ആര്യാടൻ മുഹമ്മദ്അനുസ്മരണ പ്രഭാഷണം നടത്തി. യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, ടി.സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.എസ്.യു സംസ്ഥാനപ്രസിഡന്റ് കെ.എം.അഭിജിത്ത്, പി.എം.നിയാസ്, കെ.സി.അബു തുടങ്ങിയവർ സംസാരിച്ചു. പി.കെ.ഗോപാലൻ പുസ്‌ക്കാരം നേടിയ കണ്ണൂർ മാതമംഗലം സ്വദേശി ഹരിതാ രമേശന് ഉമ്മൻചാണ്ടി പുരസ്‌ക്കാരം സമ്മാനിച്ചു.