
ബാലുശ്ശേരി: പഞ്ചായത്തിൽ പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യഡോക്ടറായി ഡോ.വി.എസ്.അനിഷ പനങ്ങാട് കുടുബാരോഗ്യ കേന്ദ്രത്തിൽ ചുമതലയേറ്റു.
രണ്ടാം വാർഡിലെ കിഴക്കേ കുറുമ്പൊയിൽ വിജയൻ - സൗമിനി ദമ്പതികളുടെ മകളാണ്. തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ആഗസ്റ്റിലാണ് പഠനം പൂർത്തിയാക്കിയത്. നാട്ടിലെ ആശുപത്രിയിൽ തന്നെ ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിച്ചതിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയോട് നന്ദിയുണ്ടെന്നു ഡോ.അനിഷ പറഞ്ഞു. സഹോദരി അഞ്ജലി കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നഴ്സാണ്.
ചാർജ്ജെടുക്കാനെത്തിയ ഡോക്ടറെ പഞ്ചായത്ത് ഭരണസമിയും ആശുപത്രി ജീവനക്കാരും ചേർന്ന് വരവേറ്റു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരീഷ് ത്രിവേണി പൂച്ചെണ്ട് നൽകി. മെഡിക്കൽ ഓഫീസർ ഡോ.പി.എൻ.അപർണ, സെക്രട്ടറി എം.പി.മുഹമ്മദ് ലുക്‌മാൻ, പഞ്ചായത്ത് അംഗം കെ.പി.ദിലീപ്കുമാർ, ബാലകൃഷ്ണൻ മാതുകണ്ടി, ഹെൽത്ത് ഇൻസ്പെക്ടർ തോമസ് മാത്യു, പിതാവ് വിജയൻ എന്നിവർ സംബന്ധിച്ചു.