കോഴിക്കോട്: കോഴിക്കോട് കേരള ബാങ്കിന്റെ പ്രധാനശാഖയിൽ 20.26 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ സീനിയർ അക്കൗണ്ടന്റായ ജീവനക്കാരിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ക്രമക്കേട് നടന്നത് ബാങ്കിന്റെ പലിശ സംബന്ധിച്ചുള്ള ഇന്റേണൽ അനാമത്ത് അക്കൗണ്ടിൽ ആയതിനാൽ ഇടപാടുകാരുടെ ഒരു രൂപ പോലും നഷ്ട്ടപ്പെട്ടിട്ടില്ല എന്ന് ബാങ്ക് പത്രക്കുറിപ്പിൽ വ്യക്തമാക്കി. ബാങ്കിന് നഷ്ടമായ മുഴുവൻ തുകയും ജീവനക്കാരിയിൽ നിന്നും ഈടാക്കി. ക്രമക്കേടുമായി ബന്ധപ്പെട്ട തുടരന്വേഷണം നടന്നു വരികയാണ്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.