ara
അരങ്ങിൽ ശ്രീധരൻ അനുസ്മരണം എൽ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന അരങ്ങിൽ ശ്രീധരൻ ആദർശ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നുവെന്ന് എൽ.ജെ.ഡി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജ് പറഞ്ഞു.

ഇൻഡോർ സ്റ്റേഡിയം ഹാളിൽ അരങ്ങിൽ ശ്രീധരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടു തവണ എം.പിയായിരുന്നു അദ്ദേഹം. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരിക്കെ പി.എസ്.പിയുടെ ഏക ജനറൽ സെക്രട്ടറിയെന്ന നിലയിലും പ്രവർത്തിച്ചു. നീണ്ട രാഷ്‌ട്രീയ ജീവിതത്തിൽ ഒരിക്കൽ പോലും അഴിമതിയാരോപണം നേരിടേണ്ടി വന്നിട്ടില്ല അരങ്ങിലിന്.

എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം പി.കിഷൻചന്ദ് അദ്ധ്യക്ഷനായിരുന്നു. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.സുരേഷ് ബാബു, വി.കുഞ്ഞാലി, ഇ.പി.ദാമോദരൻ, എൻ.കെ.വത്സൻ, സലീം മടവൂർ, പി. എം.തോമസ് എന്നിവർ സംസാരിച്ചു.