 
വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിലെ ആയുർവേദ ആശുപത്രിക്ക് വീൽചെയർ നൽകി മുൻ പഞ്ചായത്തംഗം മഹിജ തോട്ടത്തിൽ മാതൃക കാട്ടി. തീർത്തും വയ്യാതെ വരുന്ന രോഗികൾക്ക് വീൽചെയർ ആവശ്യമാണെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീൽചെയർ സൗജന്യമായി നൽകിയത്. നിലവിൽ ആയുർവേദ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗമാണ് മഹിജ തോട്ടത്തിൽ. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ വീൽചെയർ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദ്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.രമ്യ, സ്ഥിരം സമിതി അദ്ധ്യക്ഷരായ അനിഷ ആനന്ദ സദനം, രമ്യ കരോടി, മെമ്പർമാരായ കെ.കെ.ജയചന്ദ്രൻ, കവിത അനിൽകുമാർ എന്നിവർ സംബന്ധിച്ചു.