
പേരാമ്പ്ര: അരിക്കുളം ഗ്രാമ പഞ്ചായത്തിൽ കാരയാട് കുരുടി മുക്കിനടുത്ത് ഭൂമാഫിയകളുടെ ഒത്താശയോടെ വയൽ നികത്താനുള്ള സ്വകാര്യ വ്യക്തികളുടെ ശ്രമം തടഞ്ഞു. കഴിഞ്ഞ ദിവസം ഇരുളിന്റെ മറവിലാണ് വയൽ നികത്തൽ ആരംഭിച്ചത്. വയൽ നികത്തൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു .സംഭവം അറിഞ്ഞയുടനെ സി.പി.ഐ, കിസാൻ സഭ നേതാക്കൾ അരിക്കുളം വില്ലേജ് ഓഫീസർക്കും, അരിക്കുളം കൃഷി ഓഫീസർക്കും പരാതി നൽകി. തുടർന്ന് സമഗ്രമായ അന്വേഷണം നടത്തി. നികത്തിയ മണ്ണ് എടുത്തു മാറ്റിച്ച് തണ്ണീർ തടനെൽവയൽ സംരക്ഷണ നിയമം അധികൃതർ പൂർണ്ണമായും നടപ്പിലാക്കി.