amarjavan
ഇ​ന്ത്യ​ ​-​ ​പാ​ക് ​യു​ദ്ധ​ ​വി​ജ​യ​ത്തി​ന്റെ​ 50​-ാം​ ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​കേ​ര​ള​ ​സ്റ്റേ​റ്റ് ​എ​ക്സ് ​സ​ർ​വി​സ​സ് ​ലീ​ഗ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​സം​ഘ​ടി​പ്പി​ച്ചഅ​മ​ർ​ ​ജ​വാ​ൻ​ ​സ്മൃ​തി​യാ​ത്ര​യ്ക്ക് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കോ​ഴി​ക്കോ​ട് ​മു​ത​ല​ക്കു​ളം​ ​മൈ​താ​നി​യി​ൽ​ ​സ്വീ​ക​ര​ണം​ ​ന​ൽ​കി​യ​പ്പോൾ

കോഴിക്കോട്: ഇന്ത്യാ - പാക് യുദ്ധ വിജയത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച്, യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് സ്‌മരണാഞ്ജലിയായി കേരള സ്റ്റേറ്റ് എക്സ് സർവിസസ് ലീഗ് സംസ്ഥാന കമ്മിറ്റി ഒരുക്കിയ അമർ ജവാൻ സ്‌മൃതിയാത്രയ്ക്ക് നഗരത്തിൽ വീരോചിത വരവേല്പ് നൽകി.

കാസർകോട് നിന്ന് സംസ്ഥാന പ്രസിഡന്റ് കെ.ആർ.ഗോപിനാഥൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച യാത്രയെ ജില്ലാ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ച് സമ്മേളനവേദിയായ മുതലക്കുളം മൈതാനിയിലേക്ക് ആനയിക്കുകയായിരുന്നു.

സ്വീകരണ യോഗം മുൻ ജില്ലാ പ്രസിഡന്റ് റിട്ട. കേണൽ എൻ.ആർ.ആർ.വർമ്മ രാജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റിട്ട.ലെഫ്.കേണൽ പി.ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട.കേണൽ പ്രഭാകര കുറുപ്പ്, ജാഥാംഗങ്ങളായ കെ.ആർ.ഗോപിനാഥൻ നായർ, ജനറൽ സെക്രട്ടറി പി.സതീഷ് ചന്ദ്രൻ, സെക്രട്ടറി കൃഷ്ണകുമാർ, ട്രഷറർ എം.ജയന്തൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

മോഹനൻ പട്ടോണ, പി.ജയരാജൻ, അജിത് കുമാർ, ബാലൻ നായർ, വാസുദേവൻ നായർ, എൻ.കെ.ചാത്തു, പി. ഗിരീഷ്, ചന്ദ്രൻ നായർ, അശോകൻ, ടി.ശ്രീശൻ, രാമചന്ദ്രൻ മുക്കാട്, സുനിത മണികണ്ഠൻ എന്നിവർ സംസാരിച്ചു.

ജില്ലാ സെക്രട്ടറി പി.പ്രകാശൻ സ്വാഗതവും പി.മനോജ് നന്ദിയും പറഞ്ഞു.