കൽപ്പറ്റ: മാനന്തവാടി-കൈതയ്ക്കൽ റോഡ് നവീകരണ പ്രവൃത്തി കരാർ കാലാവധി കഴിഞ്ഞും അനിശ്ചിത
മായി നീണ്ടുപോകുന്നതിനാൽ നാട്ടുകാർ വലിയ ദുരിതത്തിലാണെന്നും ഇക്കാര്യത്തിൽ ഇടപെട്ട് പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്നും കേരള റോഡ് ഫണ്ട് ബോർഡ് സി.ഇ. ഒ സാംബശിവറാവുവിന് മനുഷ്യാവകാശകമ്മീഷൻ നിർദ്ദേശം നൽകി. പ്രദേശവാസിയും റോഡ് ആക്‌ഷൻ കമ്മിറ്റി ഭാരവാഹിയുമായ റിട്ട. അദ്ധ്യാപകൻ ബാബു ഫിലിപ്പ് കുടക്കച്ചിറ നൽകിയ പരാതിയിൽ കെ.ആർ.എഫ്.ബി. അസി. എക്സി. എഞ്ചിനീയർ ഷാനിത്തിനെ വിളിച്ചുവരുത്തി വിശദീകരണം കേട്ട ശേഷമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം ജസ്റ്റിസ് ബൈജുനാഥ് ഉത്തരവിട്ടത്. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിംററിംഗിൽ റോഡു പ്രവൃത്തി അനിശ്ചിതമായി നീണ്ടുപോവുന്നതിൽ കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി.