malinyam
ഹോട്ടലിനോടു ചേർന്ന് ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ട നിലയിൽ

വടകര: നഗരസഭ ഹെൽത്ത്‌ സ്‌ക്വാഡിന്റെ രാത്രികാല പരിശോധനയിൽ ഹൈവേയിലെ ഹോട്ടലിനെതിരെ നടപടി. ചിക്കിംഗ് എന്ന സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽ ആഴ്ചകളോളം പഴക്കമുള്ള മാലിന്യം ദുർഗന്ധം വമിക്കുന്ന രീതിയിൽ അലക്ഷ്യമായി നിക്ഷേപിച്ചതായി കണ്ടെത്തുകയായിരുന്നു. ഹോട്ടലിന് നോട്ടീസ് നൽകി നടപടിയ്ക്ക് തുടക്കമിട്ടു.

പലതവണ ഈ സ്ഥാപനം ഇതുപോലെ മാലിന്യങ്ങൾ നിക്ഷേപിച്ചതിന്റെ അടിസ്ഥാനത്തിൽ സമീപവാസികളടക്കം പൊതുജനങ്ങൾ പരാതിപ്പെട്ടിരുന്നു. ഹെൽത്ത് വിഭാഗം മുൻപും നിർദ്ദേശിച്ചിരുന്നെങ്കിലും അതൊന്നും പാലിക്കാതെ മാലിന്യനിക്ഷേപം തുടരുകയാണുണ്ടായത്. വീണ്ടും പരാതി വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള രാത്രികാല പരിശോധന.

സ്ഥാപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി മനോഹർ പറഞ്ഞു.