രാമനാട്ടുകര: എനർജി മാനേജ്‌മെന്റ് സഹായത്തോടെ കൊണ്ടോട്ടി താലൂക്ക് ലൈബ്രറി കൗൺസിലും പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാലയും സംയുക്തമായി സംഘടിപ്പിച്ച 'ഊർജകിരൺ' പരിപാടിയിൽ സിഗ്‌നേച്ചർ കാമ്പയിനിന് തുടക്കമായി.
ബാനറിൽ ഒപ്പ് വെച്ച് ടി.വി ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.വാസുദേവൻ ഊർജസംരക്ഷണ റാലി ഫ്ലാഗ് ഒഫ് ചെയ്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം എൻ.പ്രമോദ് ദാസ് അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് മെമ്പർ എ വി അനിൽകുമാർ മത്സര വിജയികൾക്ക് സമ്മാനം നൽകി. ഇ.എം.സി ട്രെയ്‌നർ ടി.മോഹൻദാസൻ ബോധവത്കരണ ക്ലാസെടുത്തു. എ.വി.കൃഷ്ണൻ ഊർജസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.