
കോഴിക്കോട്: വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പുനർനിർമിക്കുന്ന ഗുരുമന്ദിരത്തിന്റെ ശ്രീകോവിലിന്റെ കട്ടില വെയ്ക്കൽ കർമ്മം കോഴിക്കോട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം നിർവഹിച്ചു.ഗുരുവരാശ്രമത്തിന്റെ നവീകരണം പൂർത്തിയാകുന്നതോടെ രാജ്യമെമ്പാടുമുള്ള ഗുരുഭക്തരുടെ തീർത്ഥാടന കേന്ദ്രമായി ഗുരുവരാശ്രമം മാറുമെന്നു യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം പറഞ്ഞു.മൊകവൂർ മുരളീധരൻ ആചാരി കാർമികത്വം വഹിച്ചു.യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അദ്ധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർ കെ.ബിനുകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് രാജീവ് കുഴിപ്പള്ളി എന്നിവർ പ്രസംഗിച്ചു.