lockel
പടം:ചെത്തുപാലത്ത് ദുബായ് ഗോൾഡിന് സമീപം കാൽനടയാത്രക്കാരെ വീഴ്ത്താൻ കല്ലുകൾ നിരത്തി വെച്ച് കെണി ഒരുക്കി കാത്തു നിൽക്കുന്ന പുത്തൻ ഫൂട്ട് പാത്ത്

രാമനാട്ടുകര:ചെത്തുപാലത്ത് ദുബായ് ഗോൾഡിന് സമീപം പുത്തൻ ഫൂട്ട് പാത്തിൽ കല്ലുകൾ നിരത്തി വെച്ചിരിക്കുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്നു എന്ന് ആരോപണം. സ്കൂൾ വിദ്യാർത്ഥികൾ അടക്കം പലരും ഈ കല്ലുകളിൽ തട്ടി വീഴുക പതിവാണ്. രാത്രിയിൽ വെളിച്ചക്കുറവ് മുതലെടുത്താണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് വാഹനങ്ങൾ കയറ്റാതിരിക്കാൻ ഫൂട്ട്പാത്തിൽ കല്ലുകൾ നിരത്തിയിരിക്കുന്നത്.