മുക്കം: പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെ മൂന്നും നാലും ഗഡുക്കൾ നൽകാൻ ബാക്കിയുള്ളത് ഉടൻ നൽകണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു)കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിൽ പെൻഷൻകാരുടെ മാതപിതാക്കളും മക്കളും അടങ്ങുന്ന കുടുംബാംഗങ്ങളയും ആനുകൂല്യത്തിന് അർഹരാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കാരാട്ട് കൃഷ്ണൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ടി.അഹമ്മദ് കുട്ടി, സി.മുഹമ്മദ് അഷ്റഫ്, എ.പി.മുരളീധരൻ ,കെ.അബ്ദുറഹിമാൻ , ടി. ഹംസക്കോയ തങ്ങൾ , മുഹമ്മദ് കക്കാട്, സി. ആനന്ദവല്ലി, സി.എം.പ്രേമി, കെ. മായിൻ, എൻ. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.