നാദാപുരം: കണ്ണൂരിലെ കൊടും ക്രിമിനലും നിരവധി ക്രിമിനൽ കേസുകളിലെ പിടികിട്ടാ പുള്ളിയുമായ ചാണ്ടി ഷമീം അടക്കമുള്ള ഗുണ്ടാസംഘത്തെ സാഹസികമായി പിടികൂടിയ സി.ഐ അടക്കം എട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് മേധാവിയുടെ ഗുഡ് സർവ്വീസ് എൻട്രി. കണ്ണൂർ ജില്ലയിലെ കാപ്പ ചുമത്തപ്പെട്ട ക്രിമിനൽ ഷെമീം എന്ന ചാണ്ടി ഷെമീമിനെയും കൂട്ടാളിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ താലിബാൻ നൗഫലിനെയും അതി സഹസികമായാണ് അവരുടെ ഒളി സങ്കേതത്തിൽ എത്തി പിടികൂടിയത്. കണ്ണൂരിലെ കക്കാട് എന്ന സ്ഥലത്തു വെച്ച് ഈ സംഘത്തെ പിടികൂടിയ നാദാപുരം സി.ഐ. ഇ.വി.ഫായിസ് അലി യുടെയും എ.എസ്. ഐ. മനോജ് രാമത്ത് , സി.പി. ഒമാരായ വി.വി ഷാജി, സന്തോഷ് മലയിൽ, സുധീഷ് , പ്രദീപ് കുമാർ ,എം എസ് പി ക്കാരായ വി.ടി ഷിജിൻ , ആർ.എം. അശ്വന്ത് എന്നിവർക്കുമാണ് ബഹുമതി ലഭിച്ചത്.