 
കുറ്റ്യാടി: ടൂറിസ്റ്റ് കേന്ദ്രങ്ങൾ കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഡി.ടി.പിസി.കുറ്റ്യാടിക്കാർക്ക് ഒറ്റ ചോദ്യമേയുള്ളൂ ഞങ്ങളെയും പരിഗണിക്കുമോ..?മരുതോങ്കര, ചക്കിട്ടപാറ, കുറ്റ്യാടി പഞ്ചായത്തുകളെ തഴുകി ഒഴുകുന്ന കുറ്റ്യാടി പുഴയോരത്തിന്റെ പ്രകൃതി ഭംഗി നിലനിർത്തി പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കണമെന്ന ശബ്ദം ഉയരുകയാണ്. കുറ്റ്യാടി ചെറിയപാലം മുതൽ പശുകടവ് വരെയുള്ള ഏകദേശം പതിമൂന്നോളം കിലോമീറ്റർ പുഴയും പുഴയോരവും പ്രകൃതി ഭംഗി നിറഞ്ഞൊഴുകുകയാണ്.പ്രകൃതി രമണീയമായ കേന്ദ്രമെന്ന നിലയിൽ കുറ്റ്യാടി പുഴയുടെ പ്രാധാന്യവും തനിമയും സംരക്ഷിച്ചു കൊണ്ടുള്ള വികസന പദ്ധതികളാണ് ആവശ്യം.പുഴയോര ആവാസവ്യവസ്ഥയും ജൈവ രീതിയും നില നിർത്തിക്കൊണ്ട് കരിങ്കൽ ഭിത്തികൾ കെട്ടി സംരക്ഷിക്കുന്നതിനൊപ്പം കണ്ടൽ, കാടുകളും മറ്റ് പുഴയോര സസ്യങ്ങളും വച്ച് പിടിപ്പിച്ചാൽ കുറ്റ്യാടി പുഴയുടെ സുഗമമായ നീരോഴുക്കിന് കാരണമാവും.
ആവശ്യങ്ങൾ ഇവ
പുഴയോരങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കുന്നതിനൊപ്പം പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഇരിപ്പിടങ്ങൾ ഉൾപ്പെടെ ആവശ്യമായ സൗകര്യങ്ങൾ, ഏർപ്പെടുത്തണം,ഹൈമാസ് ലൈറ്റുകൾ സ്ഥാപിക്കുക,പൊലീസ് സംരക്ഷണവും ഉറപ്പാക്കേണ്ടിയിരിക്കുന്നു. സഞ്ചാരികളെ ആകർഷിക്കാൻ തെരുവോര കച്ചവടങ്ങളും, പ്രാദേശിക ഉത്പന്നങ്ങളും മറ്റും വിറ്റഴിക്കാനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണം.
കുറ്റ്യാടി പുഴയോരത്ത് കൂടെ പ്രകൃതി ഭംഗി നിറഞ്ഞൊഴുകുന്ന കുറ്റ്യാടി പുഴയോരവും സമീപ പ്രദേശങ്ങളും വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.ഇത് കുറ്റ്യാടി പരിസര പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് വഴി തെളിയിക്കും
പി.ഹമീദ്
പ്രകൃതി സ്നേഹി