kgmo
കെ.ജി. എം.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ടി.എൻ.സുരേഷ് പതാക ജില്ലാ പ്രസിഡന്റ് ഡോ.എം.എ.ഷാറോണിന് കൈമാറുന്നു

കോഴിക്കോട്: കെ.ജി.എം.ഒ.എ യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന അനിശ്ചിതകാല നില്പ് സമരത്തിൽ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലയിലെ പ്രവർത്തകർക്കുള്ള സമരപതാക സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ടി.എൻ.സുരേഷ് ജില്ലാ പ്രസിഡന്റ് ഡോ.എം.എ ഷാറോണിന് കൈമാറി.

കൊവിഡ് കാലത്ത് സ്വന്തം ആരോഗ്യം പരിഗണിക്കാതെ, സേവനനിരതരായ ഡോക്ടർമാരുടെ ആനുകൂല്യങ്ങൾ സർക്കാർ വെട്ടിക്കുറച്ചത് അവഗണനയും അവഹേളനവുമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ടി.എൻ സുരേഷ് പറഞ്ഞു.

ഡോ.എം.എ.ഷാരോൺ, ഡോ.വിപിൻ വർക്കി, ഡോ.സി.കെ.ഷാജി, ഡോ.കെ.സി.രമേശൻ, ഡോ.എൻ.രാജേന്ദ്രൻ, ഡോ.സലീമ, ഡോ.യു.പി.നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.