photo-
അർജ്ജുൻ

ബാലുശ്ശേരി: പൊലീസ് സ്റ്റേഷനിൽ അതിക്രമത്തിനു മുതിർന്ന യുവാവ് റിമാൻഡിലായി. കൊല്ലം കടക്കൽ പുലിപ്പാറ അർജുൻ (23) ആണ് റിമാൻഡിലായത്. പൊലീസുകാരനെ മർദ്ദിച്ച പ്രതി സ്റ്റേഷനിലെ ജനൽചില്ലുകൾ തകർക്കുകയും കംപ്യൂട്ടറും മറ്റും കേട് വരുത്തുകയും ചെയ്യുകയായിരുന്നു.

ബുധനാഴ്ച ബാലുശ്ശരി തേനാക്കുഴി ഭാഗത്ത് സഹോദരനും സുഹൃത്തിനുമൊപ്പം പെണ്ണുകാണൽ ചടങ്ങിന് എത്തിയതായിരുന്നു യുവാവ്. ബാലുശ്ശേരി റസ്റ്റ് ഹൗസിലാണ് മുറിയടുത്ത് താമസിച്ചത്. റസ്റ്റ് ഹൗസിൽ വെച്ച് മദ്യലഹരിയിലായ പ്രതി ജീവനക്കാരെ ആക്രമിച്ചതോടെ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തതായിരുന്നു. സ്റ്റേഷനിലെത്തിച്ചതോടെ പരാക്രമം തുടങ്ങിയ യുവാവിനെ വൈകാതെ കോടതിയിൽ ഹാജരാക്കി.