കോഴിക്കോട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.എം.എ ഗ്രന്ഥശാലയ്ക്ക് തുടക്കം കുറിച്ചു. ആശുപത്രിയിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും ഉദ്ദേശിച്ചുള്ള ലൈബ്രറി നഴ്‌സിംഗ് സൂപ്രണ്ടിന്റെ ഓഫീസിനോട് ചേർന്നാണ് ഒരുക്കിയത്.
കവി പി.കെ. ഗോപി ഉദ്ഘാടനം നിർവഹിച്ചു. ഐ.എം.എ കോഴിക്കോട് ശാഖ പ്രസിഡന്റ് ഡോ.വേണുഗോപാലൻ അദ്ധ്യക്ഷനായിരുന്നു. ലൈബ്രറിയുടെ താക്കോൽ അദ്ദേഹം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ശ്രീജയന് കൈമാറി. എം.എ.ജോൺസൺ ലൈബ്രറിയ്ക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ.വി.ആർ.രാജേന്ദ്രൻ, ഐ.എം.എ ട്രഷറർ ഡോ.ടി.പി.നാസർ, ഡോ.കെ.പി.സുനിൽകുമാർ, ഡോ.കെ.നാസർ, എം.റസാഖ് തുടങ്ങിയവർ സംസാരിച്ചു. ഡോ.ശ്രീജയൻ സ്വാഗതവും ഐ.എം.എ ജില്ലാ സെക്രട്ടറി ഡോ.ശങ്കർ മഹാദേവൻ നന്ദിയും പറഞ്ഞു.