ഉള്ളിയേരി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികൾക്ക് ശ്രദ്ധാ ഞ്ജലിയായി പാലോറ ഹയർസെക്കൻഡറി സ്കൂളിൽ ബിഗ് കാൻവാസ് ഒരുക്കി. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത ധീര ദേശാഭിമാനികളുടെ ഭൗതികശരീരം അടക്കം ചെയ്ത സ്ഥലത്തെ മണ്ണുകൊണ്ടാണ് സ്മൃതി മൺചിത്രമൊരുക്കിയത്. വിദ്യാലയത്തിലെ ചിത്രകല അദ്ധ്യാപകനായ പി.സതീഷ്‌കുമാറിന്റെയും സാമൂഹ്യ ശാസ്ത്ര ക്ലബ് കോ-ഓർഡിനേറ്റർ ദിവ്യ രാഗേഷിന്റെയും നേതൃത്വത്തിൽ കുട്ടി ചിത്രകാരൻമാരാണ് കാൻവാസിൽ ഓർമ്മച്ചിത്രമൊരുക്കിയത്.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കെ.എൻ.ഗോപാലൻ നായരുടെ ഛായാചിത്രത്തിൽ ദീപം തെളിയിച്ച് ഭാര്യ ശാരദ അമ്മ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ കെ.കെ.സത്യേന്ദ്രൻ, എം.സഫിയ, അഷിൻ സുധി, നിവേദ്.എൽ എന്നിവർ സംസാരിച്ചു.